ലച്ചുവിന് പിന്നാലെ ഉപ്പും മുളകിൽ നിന്നും പിന്മാറി മുടിയൻ? ഞെട്ടലോടെ ആരാധകർ
ഉപ്പും മുളകിൽ നിന്നും ലച്ചുവിന്റെ പിന്മാറ്റം അണിയറപ്രവർത്തകർക്ക് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോഴും ലച്ചു തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ഇനി പരമ്പരയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ജൂഹി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊറോണയും ലോക്ഡൗണും വന്നതോടെ പരമ്പര കുറച്ച് മാസങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ശേഷം വീണ്ടും ആരംഭിച്ചത് പുതിയ സര്‍പ്രൈസുകളുമായിട്ടാണ്.
ലച്ചുവിന്റെ പിന്മാറ്റത്തോടെ ഉപ്പും മുൾകിൽ നിന്നും മുടിയനും പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്. ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജ ഇല്ലെന്നുള്ളതും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. ഇത് ആരധകരെ കൂടുതൽ നിരാശയിലാക്കിയിരിക്കുകയാണ്
പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ നടി അശ്വതി നായരാണ് പരമ്പരയിലേക്ക് എത്തിയ പുതിയ കഥാപാത്രം. ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്.
ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഇപ്പോഴും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഉപ്പും മുളകിൽ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടുകയാണ്