KeralaNewsRECENT POSTS

എങ്ങനെയാണാവോ ജീവനു തുല്യം സ്നേഹിച്ചു എന്നു പറയപ്പെടുന്ന ഒരാള്‍, ബന്ധം തുടരാന്‍ താത്പര്യമില്ലെന്നു പറയുമ്പോള്‍ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാന്‍ പറ്റുന്നത്! കുറിപ്പ് വൈറല്‍

പ്രണയ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിച്ച് വരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് ദേവിക എന്ന പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്ന സംഭവം. പ്രണയം വേണ്ടന്ന് വെച്ചാല്‍ പിന്നെ ജീവിക്കാന്‍ ഭയക്കണം. അതാണ് അവസ്ഥയെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഷ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മൃദുല്‍ എന്ന യുവാവ്.

എങ്ങനെയാണാവോ ഒരിക്കല്‍ ജീവനു തുല്യം സ്നേഹിച്ചു എന്നു പറയപ്പെടുന്ന ഒരാള്‍, ബന്ധം തുടരാന്‍ താത്പര്യമില്ല എന്നു പറയുമ്പോള്‍ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാന്‍ പറ്റുന്നത് ! ഒന്നുറപ്പാണു ,വളര്‍ത്തുന്നതിലും പഠിപ്പിക്കുന്നതിലും എവിടെയൊക്കെയോ വലിയ തിരുത്തലുകള്‍ ആവശ്യമുണ്ട്. പ്രണയനൈരാശ്യങ്ങളിലൂടെയും തള്ളിക്കളയലുകളിലൂടെയും കടന്നു പോയവരൊക്കെ ഇങ്ങനെ കത്തിച്ചും ആസിഡൊഴിച്ചും തീര്‍ക്കാനയിരുന്നേല്‍ ഇവിടെ ആരേലുമൊക്കെ ബാക്കി കാണുവായിരുന്നോയെന്ന് മൃദുല്‍ ചോദിക്കുന്നു.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരിക്കൽ, ടീനേജൊക്കെ കഴിഞ്ഞ് യൗവ്വനമൊക്കെ‌ നല്ല‌ തീക്ഷണമായി‌ നിൽക്കുന്ന സമയത്ത് ഒരാളോട് വിവാഹം ആലോചിക്കാൻ താത്പര്യമുണ്ടെന്നു‌ പറഞ്ഞിരുന്നു.ഒരു ഹലോ – ഹായ് ബന്ധത്തിനപ്പുറം പരിചയമുള്ള ആളൊന്നുമായിരുന്നില്ല.ഒരു സൗഹൃദത്തിൽ പോലും എത്തുന്നതിനു മുൻപ് വളരെ മാന്യമായി “താത്പര്യമില്ല” എന്ന സൂചനകൾ നൽകി മൗനത്തിന്റെ അകലത്തിലേയ്ക്ക് കക്ഷി മാറി‌ നടന്നു.

പക്ഷേ അത് അത്ര പെട്ടന്ന് ആക്സപറ്റ് ചെയ്യാൻ കഴിയാത്ത എന്റെ മെയിൽ ഈഗോ പിന്നെ ഒരു ആറു മാസം കൂടി ഇടയ്ക്കിടെ “എങ്ങാനും ബിരിയാണി കിട്ടിയാലോ” എന്ന ലൈനിൽ ഒരു വ്യക്തമായ ഉത്തരം തരൂ എന്നൊക്കെ ധ്വനിപ്പിക്കുന്ന മറുപടിയില്ലാ മെസേജുകൾ അയച്ചിരുന്നു.ആറു മാസത്തിനപ്പുറം വീട്ടുകാരു വഴി ആലോചിച്ചപ്പോഴും ഏറ്റവും മാന്യമായി താത്പര്യമില്ല എന്നു വ്യക്തമാക്കിയതോടെ നമ്മൾ സീൻ വിട്ടു.

ഇതൊക്കെ കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും, ഞാൻ ഏകദേശം ആറു മാസങ്ങൾ ചെയ്ത മെസേജയക്കൽ പരിപാടി അതിന്റെ റിസീവിംഗ് എൻഡിൽ നിന്നിരുന്ന ആൾക്ക് അത് എത്രത്തോളം അരോചകവും ഇന്റ്രയൂഡിംഗുമായിരുന്നിരിക്കും എന്ന‌ ചിന്ത/തിരിച്ചറിവ് വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്, ഒരുപാട് കുറ്റബോധം ഉണ്ടാക്കാറുമുണ്ട്.

പറഞ്ഞു വരുന്നത് എന്താന്നു വച്ചാൽ – വെറും പരിചയം മാത്രമുള്ള ആളായിരുന്നിട്ടും ,മാന്യത ഒന്നും ഒട്ടും വിടാത്ത മെസേജുകൾ ആയിരുന്നിട്ടും, ഈ ഒരു സംഭവത്തെ കുറിച്ചുള്ള ചിന്തകൾ ഇമ്മാതിരി നമ്മളെ‌ പിടിച്ചു കുലുക്കി വിടുമ്പോൾ, കൊത്തി വലിക്കുമ്പോൾ എങ്ങനെയാണൂവാ ഒരിക്കൽ ജീവനു തുല്യം സ്നേഹിച്ചു എന്നു പറയപ്പെടുന്ന ഒരാൾ , ബന്ധം തുടരാൻ താത്പര്യമില്ല എന്നു പറയുമ്പോൾ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാൻ പറ്റുന്നത് !ഒന്നുറപ്പാണു ,വളർത്തുന്നതിലും പഠിപ്പിക്കുന്നതിലും എവിടെയൊക്കെയോ വലിയ തിരുത്തലുകൾ ആവശ്യമുണ്ട്.പ്രണയനൈരാശ്യങ്ങളിലൂടെയും തള്ളിക്കളയലുകളിലൂടെയും കടന്നു പോയവരൊക്കെ ഇങ്ങനെ‌ കത്തിച്ചും ആസിഡൊഴിച്ചും തീർക്കാനയിരുന്നേൽ ഇവിടെ ആരേലുമൊക്കെ ബാക്കി കാണുവായിരുന്നോ !

ഈ ഒരു വിഷയത്തിൽ വന്ന ഒരു കുറിപ്പിൽ ഇങ്ങനെയെന്തോ വായിച്ചിട്ടുണ്ട്-

“പ്രണയിച്ചിട്ടുണ്ട്, പ്രണയിക്കപ്പെട്ടിട്ടുണ്ട്.തള്ളി കളഞ്ഞിട്ടുണ്ട് , തള്ളി കളയപ്പെട്ടിട്ടുമുണ്ട് .പക്ഷേ കൊന്നിട്ടുമില്ല ചത്തിട്ടുമില്ല ”

അപ്പോ അത്രേയുള്ളു – മുണ്ടയ്ക്കൽ ശേഖരൻ പറയുന്നത് പോലെ തമ്മിലൊന്നിനെ തീർക്കാനായിരുന്നേൽ എനിക്കും നീലകണ്ഠനും അതെന്നേ ആകാമായിരുന്നു.പ്രണയവും ഇഷ്ടവും ബന്ധങ്ങളുമൊക്കെ യാത്രയിലെ മനോഹരമായ ചില സ്ഥലങ്ങൾ മാത്രമാണു.പക്ഷേ ഏറ്റവും സുന്ദരമായത് ആ യാത്രയാണു.സ്ഥലങ്ങൾ കണ്ടിഷ്ടപ്പെട്ടില്ലെങ്കിൽ യാത്ര തുടർന്നേക്കുക , കിടിലൻ കാഴ്ച്ചകൾ മുന്നോട്ടുള്ള വഴികളിൽ പിന്നെയും ബാക്കിയുണ്ടെന്നുറപ്പാണു ! ഈ പറഞ്ഞത് ദിവസം തോറും അനുഭവിക്കുന്ന , ആസ്വദിക്കുന്ന, ചേർത്തു പിടിക്കുന്ന ഒരാളാണു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker