News
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ(93) അന്തരിച്ചു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എയിംസില്‍ ചികിത്സ തേടുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഡ്ില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദേഹം. അടുത്തിടെ വരെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അദേഹം വഹിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News