മലപ്പുറം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിലാണ് സംഭവം. അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് അനീസയെന്ന മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ബോധരഹിതയായി കിടന്നിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനീസ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിനേത്തുടര്‍ന്ന് സ്ത്രീയ്ക്ക് ചെറിയ മാനസിക അസ്വാസ്ത്യങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News