ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 69 വയസ്സുള്ള എറണാകുളം ജില്ലക്കാരിയായ വീട്ടമ്മയാണ് ദേശീയപാതയില്‍ ബൈക്കില്‍ നിന്നു തെറിച്ച് വീണത്. ബൈക്കോടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
വീട്ടമ്മയെ പോലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭയന്ന് മകന് മാറി നില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യര്‍ത്ഥിച്ചതായി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News