കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഴിക്കുന്ന് സ്വദേശി വാഹിദയാണ് അറസ്റ്റിലായത്. രാജേഷ് – വഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്.
കുട്ടിയെ വാഹിദ കഴുത്തുഞെരിച്ച് കൊന്നതായാണ് പ്രാഥമിക നിഗമനം. വാഹിദയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രാജേഷ് മകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തില്‍ അസ്വഭാവികത തോന്നിയ രാജേഷ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തതിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News