KeralaNews

കണ്ണൂരില്‍ അമ്മയും മകനും ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍: ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നമാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. സന്ദീപിനെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാണാതായ അമ്മ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button