കൊല്ലം: ഇ.എം.സി.സി ഉടമകളോടൊപ്പമുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ന്യൂയോര്‍ക്കില്‍ വച്ച് ഉടമകളുമായി ചര്‍ച്ച നടത്തി. കടലോര മക്കളെ തീറെഴുതിയ സര്‍ക്കാരിന് എതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു.
നരേന്ദ്ര മോദി ആകാശം വിറ്റപ്പോള്‍ പിണറായി വിജയന്‍ കടല്‍ വിറ്റെന്നും ചെന്നിത്തല പറഞ്ഞു. കുണ്ടറയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് ചെന്നിത്തല സംസാരിച്ചത്.
അതേസമയം ജെ മേഴ്സക്കുട്ടിയമ്മയ്ക്ക് എതിരെ കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് മത്സരിക്കും. കൊല്ലം കളക്ടറേറ്റിലെത്തി ഷിജു വര്‍ഗീസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News