CrimeKeralaNewsRECENT POSTS
മൂന്നാറില്‍ ലോക്കപ്പ് മര്‍ദ്ദനം; എസ്.ഐ അടക്കം മൂന്നുപേര്‍ക്ക് സ്ഥലം മാറ്റം
മൂന്നാര്‍: മുന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം നടന്നതായി ആരോപണം. സംവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സ്ഥലം മാറ്റം നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് മര്‍ദനമേറ്റതായി പറയപ്പെടുന്നത്. സംഭവത്തില്‍ സതീഷന്റെ നട്ടെല്ലിന് ക്ഷതമേറ്റു. പോലീസ് കസ്റ്റഡിയിലെടുത്ത സതീഷനെ മൂന്നാര്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചെന്നാണ് പരാതി. സതീഷനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ സതീഷന്‍ തനിക്ക് ദേഹാസ്വാസ്യം ഉണ്ടെന്നും പോലീസുകാര്‍ മര്‍ദ്ദിച്ചെന്നും പരാതി പറയുകയായിരുന്നു. സംഭവത്തില്‍ എസ്.ഐ ശ്യാംലാല്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒ തോമസ് എന്നിവരെ പൊലീസ് ക്യാംപിലേക്ക് സ്ഥലം മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News