ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ ഇക്കുറി കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എം മൊഹാപത്ര അറിയിച്ചു.
ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും.
മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്. ഇതില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.