‘കുരങ്ങന്റെ കൈയ്യില്‍ പൂമാല’ വധുവിന്റെ തലയില്‍ നിന്ന് പൂവെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്റെ വീഡിയോ വൈറലാകുന്നു
കൊച്ചി: കുരങ്ങന്റെ കൈയില്‍ പൂമാല എന്ന ചൊല്ല് കാലാകാലങ്ങളായി നമ്മള്‍ കേട്ടുവരുന്നതാണ്. ഇപ്പോള്‍ ഈ ചൊല്ല് ശരിവെയ്ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു കല്യാണ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് സംഭവം. വധു തലയില്‍ ചൂടിയ പൂവ് എടുക്കാന്‍ ശ്രമിക്കുകയാണ് കുട്ടി കുരങ്ങന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കുരങ്ങന്‍ വന്ന് വധുവിന്റെ തലയില്‍ നിന്നും പൂവ് എടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ആദ്യമൊക്കെ പതുങ്ങിനിന്നെങ്കിലും പൂവെടുക്കാതെ പോകാന്‍ കുരങ്ങന്‍ തയ്യാറായില്ല.
വധുവിന്റെ തലയിലെ പൂവില്‍ കയറിപ്പിടിച്ച കുരങ്ങന്‍ പിന്നീട് അതും കൊണ്ടാണ് പോയത്. പൂവിനോടുള്ള സ്നേഹം കണ്ട വരന്‍ ഒടുവില്‍ യുവതിയുടെ തലയില്‍ നിന്ന് പൂമാല പൊട്ടിച്ച് കുരങ്ങന് നല്‍കുകയായിരുന്നു. ഈ സമയം വധു പേടിച്ച് നില്‍ക്കുന്നതും ഈ വീഡിയോയില്‍ കാണാം.