ഏത് ചിത്രമിട്ടാലും മോശം കമന്റുകള്‍: ആ വിഷയത്തിലെ ലാലേട്ടന്റെ മറുപടി: മനസ്സ് തുറന്ന് ഹണി റോസ്
കൊച്ചി:സമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചരണങ്ങള്‍ക്കെതിരെ വിമർശനവുമായി നടി ഹണി റോസ്. എന്റെ ഒരു പിക്ക് സാമുഹ്യ മാധ്യമത്തില്‍ പങ്കുവെച്ചാല്‍ അതിന് താഴെ വന്ന് ഒരോരുത്തർ ഇടുന്ന കമന്റുകള്‍ എത്രത്തോളം മോശമാണ്. ഒരു സമൂഹത്തെ മുഴുവനായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. കുറച്ചാളുകള്‍ മാത്രമാണ് ഇത്തരം പ്രവണത കാണിക്കുന്നതെന്നും അഖില്‍ മാരാർ പറയുന്നു.
സോഷ്യല്‍ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വലിയൊരു പോസിറ്റീവ് എനർജിയാണ് അവർ ക്രിയേറ്റ് ചെയ്യുന്നത്. അല്ലാതെ ഒരു പോസ്റ്റിട്ടാല്‍ വന്ന് നെഗറ്റീവ് കമന്റ് ഇടുന്നവരോട് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. കൌമുദി മൂവീസിന് വേണ്ടി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്.
ഞാന്‍ പറഞ്ഞു എന്നും പറഞ്ഞ് ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ ഒന്നുകില്‍ ഞാന്‍ പറഞ്ഞതായിരിക്കണം അല്ലെങ്കില്‍ മറ്റാരെങ്കിലും ക്രിയേറ്റ് ചെയ്തതായിരിക്കണം. മറ്റാരെങ്കിലും ഉണ്ടാക്കിയതാണെങ്കില്‍ അതിനൊരു ലക്ഷ്യമുണ്ടാവും. ഞാന്‍ പറയാത്തൊരു കാര്യം പറഞ്ഞു എന്നും പറഞ്ഞ് എവിടെയെങ്കിലും വന്നാല്‍ ജനുവിനായിട്ടുള്ള ഒരു താല്‍പര്യമല്ല അതിന് പിന്നിലുള്ളത്. അവർ യൂസ് ചെയ്തിരിക്കുന്ന ഫോട്ടോസൊക്കെ കണ്ടാല്‍ അറിയാം അവരുടെ താല്‍പര്യം.
മോഹന്‍ലാല്‍ എന്റെ ജീവിതത്തില്‍ വലിയൊരു കൈത്താങ്ങായി വർഷങ്ങളോളം ഉണ്ടായിരുന്നു എന്ന ഫീലിലാണ് അവർ ആ വാർത്ത കൊടുത്തിരുന്നത്. അത് അങ്ങനെയല്ല, അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പറഞ്ഞതാണെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കും.
ഈ പ്രചരിക്കുന്ന കാര്യം ശരിയല്ല എന്ന് അറിയിക്കണമെങ്കില്‍ പരാതിയുമൊക്കെയായി മുന്നോട്ട് പോവണം. പലയാളുകളും ഇതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ച് തരാന്‍ തുടങ്ങിയതോടെ എനിക്ക് മാനസികമായി ബുദ്ധിമുട്ടായി. എനിക്ക് അയച്ച് തരുന്നത് പോലെ ലാല്‍ സാറിനും അയക്കും. എന്താണ് ഈ കുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്ന സാധനം അദ്ദേഹത്തിന്റെ ഉള്ളിലും വരാം, അല്ലെങ്കില്‍ വരാതിരിക്കാം.
ആ സ്ക്രീന്‍ ഷോട്ടുകളിലൊന്നും ഞാന്‍ തന്നെ എടുത്ത് ലാല്‍ സാറിന് അയച്ച് കൊടുത്തപ്പോള്‍ ‘ജസ്റ്റ് ലീവ് ഇറ്റ്’ എന്നായിരുന്നു അദ്ദേഹം തിരിച്ച് പറഞ്ഞത്. അവരൊക്കെ വർഷങ്ങളായി ഇത്തരം കാര്യങ്ങളെ നേരിടുന്നവരായിരിക്കുമല്ല. അതുകൊണ്ട് തന്നെ ഇതൊന്നും വലിയ കാര്യമായി എടുക്കാറില്ല. അതാണ് എന്നോട് ആ പ്രശ്നം അവിടെ വിട്ടുകളയാന്‍ പറഞ്ഞതെന്നും ഹണി റോസ് പറയുന്നു.