മോഹന്‍ലാല്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു എം സീരിസ് സൈക്കിള്‍, വില കേട്ട് ഞെട്ടി ആരാധകര്‍
കൊച്ചി:മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സൈക്കിളോടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. താരത്തിന്റെ ആരോഗ്യ ചിന്തകള്‍ മാത്രമല്ല ഓടിച്ച സൈക്കിളും ആരാധകരെ ഏറെ ആകര്‍ഷിച്ചു.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വിഡിയോയിലുള്ളത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണിത്. 2014 ലാണ് വിപണിയിലെത്തിയത്. സൈക്കിളിന്റെ നാലാം തലമുറ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏകദേശം 1.60 ലക്ഷം രൂപയാണ് പുതിയതിന്റെ വില.
ബിഎംഡബ്ല്യു ലൈഫ് സ്‌റ്റൈല്‍ നിരയിലാണ് സൈക്കിളുകള്‍ വരുന്നത്. എം സൈക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹന്‍ലാലും ഉപയോഗിക്കുന്നത്. അലുമിനിയം ഫ്രെയിമിലാണ് നിര്‍മാണം. 26 ഇഞ്ച് മുന്‍ സസ്‌പെന്‍ഷന്‍, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്ആര്‍ സണ്‍ടൂര്‍ ഇസഡ്‌സിആര്‍ മുന്‍ ഫോര്‍ക് എന്നിവ സൈക്കിളിലുണ്ട്. വ്യത്യസ്ത 30 ഗിയര്‍ കോംബിനേഷനുകളുണ്ട് ഈ മോഡലിന്. ചുവന്ന നിറത്തിലുള്ള റിം ആണ് ഉള്ളത്. മുന്നില്‍ 180 എംഎം ഡിസ്‌ക് ബ്രേക്കുള്ള സൈക്കിളിന്റെ ഭാരം 14.8 കിലോഗ്രാമാണ്.
വിഷ്ണുലോകത്തിലെ സൈക്കിള്‍ യജ്ഞക്കാരനെ നാം ഒരിക്കലും മറക്കാനിടയില്ല. ആ ചിത്രത്തില്‍ മാത്രമല്ല നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ കഥാപാത്രം സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. 1978ല്‍ തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ സൈക്കിളോടിച്ചാണ് മോഹന്‍ലാല്‍ തന്റെ ആദ്യ സീനിലേക്ക് കടന്നു വരുന്നത്. വിഷ്ണുലോകത്തില്‍ തുടങ്ങി ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി വരെ സൈക്കിളേറിയെത്തിയ നിരവധി കഥാപാത്രങ്ങള്‍ നമ്മുടെ മനസിലുണ്ട്.
സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലേക്കും ആശീർവാദ് സിനിമാസിൽ നിന്ന് കരാർ മെയിൽ അയച്ചിരുന്നു. അഡ്വാൻസായി ഇഷ്ടമുള്ള തുക നൽകാനാണ് കരാറിൽ പറഞ്ഞിരുന്നത്. എത്ര ദിവസം പ്രദർശിപ്പിക്കണമെന്ന കാര്യം കരാറിൽ പരാമർശിച്ചിരുന്നില്ല. പൊതുവെ ഈ രണ്ട് കാര്യങ്ങളും പറയാതെ സിനിമ പ്രദർശനത്തിന് നൽകാറില്ല. എന്നാൽ 23 വർഷത്തെ കുടുംബ ബന്ധമാണ് ആശീർവാദും കേരളത്തിലെ തീയേറ്ററുകളും തമ്മിലുള്ളതെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.
സംഘടനയുടെ മുകളിലുള്ള ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി. മുമ്പും സിനിമകൾക്ക് അഡ്വാൻസ് തുക വാങ്ങാറുണ്ട്. എല്ലാ നിർമാതാക്കളും ചെയ്യുന്നത് അങ്ങനെയാണ്. അഡ്വാൻസ് വാങ്ങിയ ശേഷമാണ് മരയ്‌ക്കാർ ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് തിയേറ്റർ സംഘടനകൾ ചൂണ്ടിക്കാട്ടിയപ്പോൾ വാങ്ങിയ തുക തിരിച്ച് നൽകി. അത്തരത്തിൽ മരയ്‌ക്കാറിന് വേണ്ടി വാങ്ങിയ മുഴുവൻ തുകയും തിരിച്ചുനൽകി. വിവാദമുണ്ടായ നിലയ്‌ക്ക് ഇഷ്ടമുള്ള തുക തിരിച്ചുതരട്ടെ. കഴിവിന്റെ പരമാവധി അഡ്വാൻസ് തിരിച്ച് നൽകുമെന്ന് പല ഉടമകളും അറിയിച്ചിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
മരക്കാറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തു വരുന്നത്. 12 കോടി രൂപയ്ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്‌ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
18 കോടി ബഡ്ജറ്റില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ‘ മൈ ഫോണ്‍ നമ്പര്‍ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെന്‍സ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.
നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ ആറാട്ടിന്റെ പ്രമേയം.ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.