KeralaNews

‘ആ ഡാന്‍സുകാരത്തിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’; വൈറലായി വീട്ടമ്മയുടെ വാക്കുകൾ, വീഡിയോ

കൊച്ചി:ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ”പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ആശ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭര്‍ത്താവ്. മകന്‍ മാത്യുവാണ് വീഡിയോ പകര്‍ത്തിയത്. ആ പെണ്ണിനെ കണ്ടാല്‍ ഞാൻ മുഖത്ത് ഒരു അടികൊടുത്തേനെ എന്നാണ് വീഡിയോയിലുള്ള സ്‍ത്രീ പറയുന്നത്. ആശാ ശരത്തിന്റെ അഭിനയത്തിന് കിട്ടിയ അംഗീകാരമാണ് അതെന്ന് എല്ലാവരും പറയുന്നു.

‘മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍. അവളുടെ ഭര്‍ത്താവ് പാവമാണ്.ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ.’ വീട്ടമ്മ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിച്ചു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ സിനിമയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ദൃശ്യം 2 നെക്കുറിച്ച് എഴുത്തുകാരിയും അദ്ധ്യപികയുമായ ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രം തന്നെ പഠിപ്പിച്ചത് എന്താണെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നമ്മളൊരു മീന മാത്രമാണ് ജീവിതത്തിലെന്നും റാണിയല്ലെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം ജീവിതത്തെ നേരിടുമ്‌ബോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണം. ജോര്‍ജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ. അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ. നമ്മളെപ്പോഴും ഓര്‍ക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തില്‍ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്‌ബോള്‍ നമ്മള്‍ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ . എസ്.ശാരദക്കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker