ഷെയ്ന്‍ നിഗം വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വൈകാതെ പരിഹാരം കാണുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സ്നേഹത്തോടെയുള്ള പരിഹാരമാണ് വിഷയത്തില്‍ ഉദ്ദേശിക്കുന്നത്. എല്ലാവരുമായും സംസാരിക്കുമെന്നും ചര്‍ച്ചകള്‍ നടത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനകള്‍ക്ക് നിലപാടുകള്‍ എടുക്കേണ്ടി വരും. എന്നാല്‍ അവരോട് വീണ്ടും സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിലേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇതിനിടെ, ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ‘അമ്മ’ ഷെയിന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ഷെയിനോട് ബുധനാഴ്ച കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. ഖുര്‍ബാനി, വെയില്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ‘അമ്മ’ ഷെയിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് നിലവിലെ സൂചനകള്‍.