‘അദ്ദേഹത്തിന്റെ വാം അപ്പ് മാത്രമായിരുന്നു എന്റെ വര്‍ക്കൗട്ട്’; മോഹന്‍ലാലിനൊപ്പം ജിമ്മില്‍ നിന്നും കല്യാണി പ്രിയദര്‍ശന്‍
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. ഇപ്പോഴിതാ കല്യാണി പങ്കുവെച്ച ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ജിമ്മില്‍ നിന്നും എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും നിലവില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ്.
‘അദ്ദേഹത്തിന്റെ വാമപ്പ് മാത്രമായിരുന്നു എന്റെ വര്‍ക്കൗട്ട്’ എന്ന ക്യാപ്ക്ഷനോടെയാണ് കല്ല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബ്രോ ഡാഡി സെറ്റില്‍ നിന്നുള്ള മറ്റൊരു ചിത്രവും വൈറലായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും കല്യാണിയും ഒരുമിച്ചുള്ള ഷൂട്ടിങ്ങിനിടയില്‍ ഉള്ള ചിത്രമാണ് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായതിനാല്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്ന വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രോ ഡാഡിയില്‍ മീന, കനിഹ, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.