EntertainmentKeralaNews
ആർക്കും ഒരു ചെറിയ പനി പോലും വരരുതേ എന്നാണ് പ്രാർഥന; മോഹൻലാൽ
കൊച്ചി:ആറുമാസക്കാലത്തെ അപ്രതീക്ഷിത അവധിയ്ക്ക് ശേഷം സിനിമാ ലോകം സജീവമായിക്കഴിഞ്ഞു. തൊടുപുഴയിൽ ദൃശ്യം 2 വിന്റെ ചിത്രീകരണ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാംഭാഗം കര്‍ശനമായ കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചാണ് ചിത്രീകരിക്കുന്നത്
കോവിഡ് മാനദണ്ഡം പാലിച്ചാണ് താരങ്ങളുടെ മേക്കപ്പ് പോലും. പിപിഇ കിറ്റ് ധരിച്ച മേക്കപ്പ്മാന്റെ ചിത്രം പുറത്ത് വന്നിരുന്നു. ‘സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് ഷൂട്ടിങ് മുന്നോട്ടുപോകുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഷൂട്ട്. അതിന്റെ ടെൻഷൻ ഉണ്ട്. ആർക്കും ഒരു ചെറിയ പനി പോലും വരരുതേ എന്നാണ് പ്രാർഥന.’–മോഹൻലാൽ പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News