Home-bannerInternationalNewsTop Stories
ലോകം നേരിടുന്ന എറ്റവും വലിയ ഭീഷണി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്ന് പ്രധാനമന്ത്രി
മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭീഷണിയല്ല, മുഴുവന്‍ സംസ്‌കാരത്തിനും ഭീഷണിയാണ്. നല്ല ഭീകരവാദവും ചീത്ത ഭീകരവാദമെന്നും തരംതിരിക്കുന്ന തരത്തിലുള്ള തെറ്റുകള്‍ ആളുകള്‍ ആവര്‍ത്തിക്കുന്നത് നിരാശാജനകമാണെന്നും ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ ലോകസമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലയ്ക്കു മുകളില്‍ വെള്ളം എത്തിയിരിക്കുന്നു. ഏറ്റവും വലിയ ഭീഷണി ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരവാദമാണ്. ലോക നേതൃത്വത്തിന്റെ ഏറ്റവും കൃത്യമായ പരീക്ഷണം ഭീകരതയേയും തീവ്രവാദത്തെയും ചെറുക്കുക എന്നതാണെന്നും മോദി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News