CrimeEntertainmentInternationalNews

പിരമിഡിന് മുന്നില്‍ ഫോട്ടോഷൂട്ട്,തൊട്ടുപിന്നാലെ മോഡല്‍ സല്‍മയും ഫോട്ടേഗ്രാഫറും അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ താരമായ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി. ഈജിപ്ഷ്യന്‍ വേഷവിതാനങ്ങളില്‍ പിരമിഡിന് സമീപം നിന്ന് ചിത്രങ്ങളെടുത്തതിനാണ് സമൂഹമാധ്യമങ്ങളിലെ താരം അറസ്റ്റിലായത്.കെയ്‌റോയ്ക്ക് സമീപമുള്ള ഡോസര്‍ പിരമിഡിന് സമീപത്താണ് അറ്സ്റ്റിന് കാരണമായി ഫോട്ടോഷൂട്ട് നടന്നത്. ഈജിപ്ഷ്യന്‍ പോലീസാണ് ഇരുവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.പുരാതന ഈജിപ്ഷ്യന്‍ റാണികളുടേതിന് സമാനമായ വേഷവിതാനങ്ങളോട് കൂടിയതായിരുന്നു ഫോട്ടോഷൂട്ട്.

ഹൌസ മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ക്കൊപ്പമാണ് ഈജിപ്ഷ്യന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംരക്ഷിത മേഖലയില്‍ പുരാവസ്തുക്കളോടൊപ്പം അനുവാദമില്ലാതെ ചിത്രമെടുത്തതിനാണ് അറസ്റ്റ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതാണ് 4700 വര്‍ഷത്തോളം പഴക്കമുള്ള ഡോസര്‍ പിരമിഡ്. ഈ മേഖലയില്‍ ചിത്രെടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. സ്വകാര്യ ഫോട്ടോഷൂട്ടിലാണ് ചിത്രങ്ങളെടുത്ത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സര്‍മ അല്‍ഷിമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇവിടെ ഫോട്ടോഷൂട്ടിന് വിലക്കുള്ളത് അറിയില്ലെന്നാണ് സല്‍മ കോടതിയെ അറിയിച്ചത്. തന്റെ ചിത്രങ്ങള്‍ ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നെന്നും സല്‍മ പറയുന്നത്. സ്മാരകത്തെ അപമാനിക്കുന്ന രീതിയിലുളഅളതാണ് ചിത്രങ്ങളെന്നാണ് അതേസമയം കോടതി വിലയിരുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button