KeralaNewsRECENT POSTS

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട്ടിലെത്തിയ വീട്ടമ്മ ഞെട്ടി; കാമുകന്‍ മീശ മുളക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി! സംഭവം കണ്ണൂരില്‍

തലശേരി: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് വിട്ടിറങ്ങിയ വീട്ടമ്മയ്ക്ക് കിട്ടയത് എട്ടിന്റെ പണി. മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകനെ കാണാനെത്തിയ വീട്ടിലെതത്തിയപ്പോള്‍ മീശ മുളക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. വീട്ടമ്മയെ കണ്ട കാമുകന്‍ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടിയതോടെ സംഭവം വിവാദമായി.

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. കാമുകന്റെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണില്‍ വിളിച്ച് താന്‍ വീട് വിട്ടിറങ്ങി പ്രിയതമന്റെ അടുത്തെത്തിയ വിവരം അറിയിച്ചു. മൊബൈല്‍ ഫോണും പിടിച്ച് തന്റെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. ഇതോടെ വീട്ടമ്മ ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ ഇരുന്നു. അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കുട്ടി കാമുകന്‍ ഉപയോഗിച്ചിരുന്നത്.

ഈ വിലാസത്തിലാണ് കാമുകി കാമുകനെ തേടിയെത്തിയത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തേക്ക് കാമുകനെ തേടിയുള്ള കാമുകിയുടെ വരവ് സംബന്ധിച്ച വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button