27.1 C
Kottayam
Tuesday, May 7, 2024

മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മലപ്പുറത്ത് യുവാവിന്റെ സോഷ്യല്‍ മീഡിയ പേജും മൊബൈല്‍ ഫോണും ഹാക്ക് ചെയ്തതായി പരാതി

Must read

മലപ്പുറം: മൊബൈല്‍ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും പ്രലോഭനങ്ങളും കേട്ട് ലോണെടുക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈലോണ്‍ സംവിധാനം പലപ്പോഴും ചതികുഴികളായി മാറിക്കൊണ്ടിരിക്കുന്നതായാണ് അടുത്തിടെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് അടുത്തിടെ പോലീസ് സ്റ്റേഷനുകളിലെത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലോണെടുത്തു പ്രതിസന്ധിയില്‍പ്പെട്ടു പോയിരിക്കുകയാണ് മലപ്പുറം കുഴിപ്പുറം സ്വദേശി തെക്കേതില്‍ മുഹമ്മദ് നവാസ്. ഇതിനെ തുടര്‍ന്ന് അദ്ദേഹം കോട്ടക്കല്‍ പോലീസിനു പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പോലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. നവാസ് ഏഴു ദിവസത്തേക്കാണ് ലോണെടുത്തത്.

പണം തിരിച്ചടക്കാന്‍ ഒരു ദിവസം വൈകിയതിനെ തുടര്‍ന്ന് അവര്‍ അദ്ദേഹത്തോട് മോശമായി സംസാരിച്ചു. മാത്രമല്ല നേരത്തെ പറഞ്ഞുറപ്പുച്ചതിനേക്കാള്‍ കൂടുതലായി പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അധികപണം തരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഫോണിലുള്ള കോണ്‍ടാക്ട് നമ്പറുകള്‍ ഇവര്‍ എടുത്ത ശേഷം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഇദ്ദേഹത്തിന്റെ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് വിവരങ്ങള്‍ പങ്കുവെച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളും ഫോണുകളും ഹാക്ക് ചെയ്തതായും പരാതിയില്‍ പറയുന്നു.

ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. കുറഞ്ഞ പലിശനിരക്കുകള്‍ മാത്രമേ ഇവര്‍ ഈടാക്കുകയുള്ളൂവെന്നു വിശ്വസിക്കുന്നു. പക്ഷെ മറ്റു പലരീതിയില്‍ ഇവര്‍ ഉപപോക്താവിന്റെ കൈകളില്‍ നിന്നും ഈ നിരക്കുകള്‍ ഈടാക്കുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഇത്തരക്കാര്‍ മുതലെടുക്കുമ്പോള്‍ ഇതിന്റെ മറുപുറമറിയാതെ പലരും ഇതില്‍ അകപെട്ടുപോവുന്നു. പിന്നീട് പണമടക്കാത്ത പക്ഷം ഇവര്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നു.

തുടര്‍ന്ന് ഇത്തരക്കാരുടെ മൊബൈല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു. ആര്‍.ബി.ഐ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പേര്‍സണല്‍ ലോണ്‍ കൊടുക്കാന്‍ അനുമതി നല്‍കുന്നുണ്ട്. പക്ഷെ അവര്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കണം. മാത്രവുമല്ല ഇത്തരത്തിലുള്ള ഒരു മോശമായ പെരുമാറ്റങ്ങളും അംഗീകരിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week