EntertainmentInternationalNews

അശ്ലീല വീഡിയോ കണ്ട് പുരുഷന്‍മാര്‍ തങ്ങളുടെ സ്ത്രീകളില്‍ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുതെന്ന് പോണ്‍താരം മിയ ഖലീഫ

അശ്ലീല വീഡിയോ നിര്‍മ്മാണ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നുവെന്ന് മുന്‍ പോണ്‍ താരം മിയാ ഖലീഫ.. പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ അവര്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ ബി.ബി.സിയ്ക്ക് നല്‍കിയഅഭിമുഖത്തില്‍ വ്യക്തമാക്കി.

ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടു. അശ്ലീലവീഡിയോ രംഗം വിട്ടശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതില്‍നിന്നും ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു തന്നോട് മറ്റുപല താരങ്ങളും പറഞ്ഞതായും മിയ ഖലീഫ വെളിപ്പെടുത്തുന്നു.

അശ്ലീല വീഡിയോ കണ്ട് പുരുഷന്‍മാര്‍ തങ്ങളുടെ സ്ത്രീകളില്‍ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുതെന്ന് പോണ്‍താരത്തില്‍ നിന്ന് അവതാരകയായി മാറിയ മിയ ഖലീഫ. അശ്ലീല വീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. അവര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും അതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും മിയ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.ഹിജാബ് ധരിച്ച് സെക്സില്‍ ഏര്‍പ്പെടുന്ന മിയയുടെ വീഡിയോ മുസ്ലീം രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.നീലചിത്രരംഗം ഉപേക്ഷിച്ച്, ഇപ്പോള്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker