ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല; അമ്മയായതിനു ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ ജോര്‍ജ്, അമ്മയായ ശേഷം കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍
കൊച്ചി:മലയാളികള്‍ക്കേറ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയായതിനു ശേഷമുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
അമ്മമാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ധരിക്കാനുള്ളവയാണ്. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല താനും’ എന്നും മിയ പറയുന്നു.
മിയയുടെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. ഇതോടെ നിരവധി പേരാണ് കമന്റുകളുമായും എത്തിയിരിക്കുന്നത്. അമ്മയായതിനു ശേഷം മിയ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്ം അമ്മയുടെയും കുഞ്ഞിന്റെയും സുഖവിവരങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് മിയ ജോര്‍ജ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. അടുത്തിടെയാണ് മിയയ്ക്കും ഭര്‍ത്താവ് ആഷ്‌വിന്‍ ഫിലിപ്പിനും കുഞ്ഞ് ജനിച്ചത്. ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‌വിന്‍ ഫിലിപ്പിന്റെയും വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങ്. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് മനസമ്മതവും നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.