NationalNewsRECENT POSTS
ആത്മഹത്യ ചെയ്‌തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി!
ബംഗളൂരു: ആത്മഹത്യ ചെയ്‌തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഡല്‍ഹിയില്‍ നിന്നും ജൂലൈ 5ന് കാണാതായ ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു നിഗമനം. ഇതിനിടയിലാണ് യുവതിയെ ബഗളൂരുവില്‍ നിന്നും ജീവനോടെ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ജൂലൈ 6-ന് യുവതിയുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യ ചെയ്തെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News