കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന പതിനഞ്ചുകാരിയെയാണ് കാണാതായത്. മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് 5.30നാണ് അവസാനമായി കണ്ടത്. ബന്ധത്തിലുളള കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അഭിഭാഷകയായ രേസ്മിത രാമചന്ദ്രനാണ് ഫേസ്ബുക്കില്‍ വിവരം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തത്തിലുള്ള കുഞ്ഞാണ്, സഹായിക്കണം..15 വയസ്സായ മാന്‍സി എന്ന ഫോട്ടോയില്‍ കാണുന്ന കുട്ടിയെ ഇന്ന് മൂന്നര മണി മുതല്‍ കാണാതായിട്ടുണ്ട്.വേഷം ഭവന്‍സ് സ്‌കൂള്‍ യൂണിഫോമിലാണ് (ലൈറ്റ് ബ്ലൂ ഡാര്‍ക്ക് ബ്ലൂ ചുരിദാര്‍) കോഴിക്കോട് മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്താണ് ഇന്ന് 5.30 മണിക്ക് അവസാനമായി കണ്ടത്.
ഈ വാര്‍ത്ത പൂര്‍ണമായും ശരിയാണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ മാത്രം 9447383784 രജി, 9447337432 രഞ്ജിത്ത് എന്ന നമ്ബറുകളില്‍ വിളിക്കുക.