KeralaNewsRECENT POSTS
കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ല
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വനിതയെ തിരുവനന്തപുരത്ത് നിന്ന് കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം മാര്‍ച്ച് 7 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലിസ വെയ്സ് എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. അമൃതാനന്ദമയ് ആശ്രമത്തില്‍ പോകാനാണ് ഇവര്‍ എത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അമൃതപുരിയില്‍ അന്വേഷണം നടത്തി. യുവതി തിരികെ നാട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന യു.എസ്. പൗരന്‍ നാട്ടിലേക്ക് മടങ്ങി പോയതും സംശയത്തിന് ഇടനല്‍കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News