CrimeHome-bannerKeralaNews

എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ല; സംഭവത്തില്‍ ദുരൂഹത

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് പരാതി. ഭര്‍ത്താവ് വി.എസ് നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്. ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറിയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും പറയപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button