കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ യുവതിക്കുനേരെ അശ്‌ളീല പ്രദര്‍ശനം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
യുവാവ് അശ്‌ളീല പ്രദര്‍ശനം നടത്തിയതായി കാട്ടി ആലപ്പുഴ സ്വദേശിനിയാണു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ മാളിലെ രണ്ടാം നിലയില്‍വച്ചു യുവാവ് അശ്‌ളീല ആംഗ്യം കാട്ടിയെന്നാണു പരാതിയില്‍ പറയുന്നത്.
നേരത്തെ, ഇതേ ലുലു മാളില്‍വച്ച് മലയാളത്തിലെ യുവ നടിക്കു നേരെ അപമാനശ്രമമുണ്ടായതു വാര്‍ത്തയായിരുന്നു. മലപ്പുറം സ്വദേശികളായ യുവാക്കള്‍ സംഭവത്തില്‍ അറസ്റ്റിലാവുകയും ചെയ്തിരിന്നു. പ്രതികള്‍ക്കു മാപ്പുനല്‍കാന്‍ നടി തയാറായെങ്കിലും കേസുമായി പോലീസ് മുന്നോട്ടുപോവുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News