കൊച്ചി: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഫലമായി ആഗസ്റ്റ് 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടില്ല. വരും ദിവസങ്ങളിലേ ഇത് വ്യക്തമാകൂ.
മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാം എന്നതിനാല്‍ 11-ാം തീയതി വരെ മല്‍സ്യതൊഴിലാളികല്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ആഗസ്റ്റ് 14 ഓടെ മഴ കനത്തതാണ് പ്രളയത്തിന് ഇടയാക്കിയത്.