KeralaNews

അഴിമതി അറിയിക്കാൻ പോർട്ടൽ,ടോൾ ഫ്രീനമ്പർ, അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ ഒതുങ്ങില്ലെന്ന് റെവന്യൂ മന്ത്രി കെ രാജൻ. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുന്നു. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്നും കെ രാജൻ പറ‍‍ഞ്ഞു. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പാലക്കയം കൈക്കൂലി കേസിൽ തുടർപരിശോധന ഉണ്ടായി. കുറ്റക്കാരനെ സസ്പന്റ് ചെയ്തു.156 വില്ലേജുകളിൽ പരിശോധന നടത്തി. 14 ജില്ലാ കളക്ടർമാരും വില്ലേജ് ഓഫീസുകളിൽ പരിശോധനയിൽ പങ്കാളികളായി. ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യം. 5 ന് മുഴുവൻ സർവീസ് സംഘടനകളുടെയും യോഗം വിളിക്കും.

അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടിവന്നാൽ നിയമനിർമ്മാണം. അഴിമതി അറിയിക്കാൻ ജൂൺ പകുതിയോടെ പോർട്ടലും ടോൾ ഫ്രീനമ്പറും നൽകും. റവന്യൂ വകുപ്പിനെ വട്ടമിട്ട് പറക്കാൻ ഏജന്റുമാരെ ഇനി അനുവദിക്കില്ല. പങ്കാളികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും കെ രാജൻ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button