കോട്ടയം: ജോലി ഒഴിവാക്കി ഇടത് സംഘടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ച് എം.ജി സര്‍വ്വകലാശാല. ഡ്യൂട്ടി സമയത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴും രാവിലെ വൈകിട്ടും ഹാജര്‍ രേഖപ്പെടുത്താനും സര്‍വ്വകലാശാലയുടെ വിചിത്ര ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ സംഘടനാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് നിയന്ത്രിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് എംജി സര്‍വകലാശാലയുടെ വിവാദ നടപടി. ഇന്നും നാളെയുമായി നടക്കുന്ന എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
രണ്ടു ദിവസവും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍, അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനും നിര്‍ദേശമുണ്ട്. വിവാദമായതോടെ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രേംകുമാര്‍ ഇറക്കിയ ഉത്തരവിനെ കുറിച്ച് അറിവില്ലെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ് പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്ത ഇടത് ജീവനക്കാരുടെ വാര്‍ഷിക സമ്മേളനത്തില്‍, സര്‍വ്വകലാശാലയിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദ്യാര്‍ത്ഥികളാണ് ബുദ്ധിമുട്ടിലായത്.