തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠം പഠിച്ചുവെന്നും എന്നാല്‍ രാഷ്ടീയം പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇനി സജീവമായുണ്ടാകില്ല. പ്രവര്‍ത്തിക്കാന്‍ മോഹമില്ല. വയസ് തൊണ്ണൂറായി. തൊണ്ണൂറാമത്തെ വയസില്‍ രാഷ്ട്രീയത്തിലേക്ക് കേറിചെല്ലുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നല്‍ ഇല്ല. അന്ന് തനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ പരാജയപ്പെട്ടപ്പോള്‍ നിരാശ തോന്നിയെന്നും അദ്ദേഹം മനസ്തുറന്നു. കെ റെയില്‍ പദ്ധതിയെയും ശ്രീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ ഇപ്പോള്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരും. കെ റയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്ന തുക കണക്കാക്കണം. പദ്ധതിക്ക് വലിയ തുക വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.