പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്.
📽️ This is the 2022 FIFA FIFPRO Men's #World11.
— FIFPRO (@FIFPRO) February 27, 2023
⭐️ Where legends are made.@FIFAWorldCup | #TheBest pic.twitter.com/EHfkMIfE8R
മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.
📽️ This is the 2022 FIFA FIFPRO Men's #World11.
— FIFPRO (@FIFPRO) February 27, 2023
⭐️ Where legends are made.@FIFAWorldCup | #TheBest pic.twitter.com/EHfkMIfE8R
2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.
Lionel Scaloni wins The Best FIFA Men's Coach 🇦🇷
— ESPN FC (@ESPNFC) February 27, 2023
What a moment! pic.twitter.com/GUCddjCLS6
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.
Una locura, dejó las muletas para tirar la pirueta y clavarla.
— Dimas ⭐⭐⭐ (@DimasBallada) February 27, 2023
Marcin Olesky, premio #TheBest al mejor gol del año 2022 👏👏pic.twitter.com/7sdpDvlcUb