26.3 C
Kottayam
Sunday, May 5, 2024

മെസി വീണ്ടും ഫിഫ ദ ബെസ്റ്റ്;മികച്ച താരമാകുന്നത് 8-ാം തവണ

Must read

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.

8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.മെസിയും ഹാലണ്ടും എംബാപ്പെയും പുരസ്‌കാര ചടങ്ങളില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയില്ല

മറ്റ് പുരസ്‌കാരങ്ങള്‍

പുരുഷ കോച്ച്: പെപ് ഗാര്‍ഡിയോള
വനിതാ കോച്ച്: സറീന വെയ്ഗ്മാന്‍
പുഷ്‌കാസ് അവാര്‍ഡ് (മികച്ച ഗോള്‍): ഗ്യൂലിഹേര്‍മ മഡ്രൂഗ
പുരുഷ ഗോള്‍കീപ്പര്‍: എഡേഴ്‌സണ്‍
വനിതാ ഗോള്‍കീപ്പര്‍: മേരി ഇയര്‍പ്‌സ്
ഫാന്‍: ഹ്യൂഗോ മിഗ്യേല്‍ ഇനിഗ്വസ്
ഫെയര്‍പ്ലേ: ബ്രസീല്‍ പുരുഷ ദേശീയ ടീം
പ്രത്യേക പുരസ്‌കാരം: മാര്‍ത്ത
ഫിഫ പുരുഷ ഇലവന്‍: തിബോ കുര്‍ട്ട്വോ, കൈല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, റൂബന്‍ ഡയസ്, ബെര്‍നാര്‍ഡോ സില്‍വ, കെവിന്‍ ഡി ബ്രുയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ലയണല്‍ മെസ്സി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍
ഫിഫ വനിതാ ഇലവന്‍: മേരി ഇയര്‍പ്‌സ്, ലൂസി ബ്രോണ്‍സ്, അലക്‌സ് ഗ്രീന്‍വുഡ്, ഓള്‍ഗ കര്‍മോണ, എല്ല ടൂണെ, അയ്താന ബോണ്‍മതി, കെയ്‌റ വാല്‍ഷ്, ലോറന്‍ ജെയിംസ്, സാം കെര്‍, അലക്‌സ് മോര്‍ഗന്‍, അലസ്സിയ റുസ്സോ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week