അച്ഛനും അമ്മയും വേര്‍പിരിഞ്ഞു, നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നു; എല്ലാത്തിനും മറുപടിയുമായി മേഘ്ന വിൻസെന്റ്
ചന്ദനമഴയെന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു മേഘ്‌ന വിന്‍സെന്റ്. അടുത്തിടെ മേഘ്‌ന വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹമോചനം നേടിയതുമായി ബന്ധപെട്ടായിരുന്നു. അടുത്തിടെയായിരുന്നു മേഘ്‌ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മേഘ്‌നനാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരമെത്തുന്നത്.
കുടുംബ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായാണ് താരം സംസാരിക്കാറുള്ളത്. പപ്പയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌നയും അമ്മയും ഇപ്പോള്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
അമ്മ നിമ്മിക്കൊപ്പമായാണ് കഴിഞ്ഞ ദിവസം മേഘ്ന എത്തിയത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് ചാനലിലെ പുതിയ എപ്പിസോഡ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്‍റെ പപ്പയെക്കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാനായാണ് ഇത്തവണത്തെ വരവെന്ന് താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിന്‍സെന്റ് എന്നാണ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഇപ്പോള്‍ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടല്‍ക്ഷോഭമുണ്ടായെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു.
അദ്ദേഹം എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെയെന്നായിരുന്നു മേഘ്നയുടെ അമ്മയും പറഞ്ഞത്.എങ്ങനെയാണ് പ്രതിസന്ധികളെ ഇത്ര കരുത്തോടെ നേരിടുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. മുന്‍പൊന്നും സംസാരിക്കാനൊന്നും അറിയില്ലായിരുന്നു. എവിടെ എന്താണ് പറയേണ്ടതെന്ന് അന്നറിയില്ലായിരുന്നു. നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആ അവസ്ഥയൊക്കെ മാറിയെന്നും മേഘ്ന പറയുന്നു.