എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്, അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു; വെളിപ്പെടുത്തലുമായി മീര വാസുദേവ്
മലയാളികളുടെ പ്രിയങ്കരിയാണ് നടിയാണ് മീര വാസുദേവ്. മിനിസ്‌ക്രീനിലും താരം ഇപ്പോള്‍ തിളങ്ങുകയാണ്. കുടുംബവിളക്ക് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. മീര ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലായിരിക്കുന്നത്.
താരത്തിന്റെ വാക്കുകള്‍; എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.
ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ തോളില്‍ കൈയിട്ടു പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്. എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും. അവര്‍ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. മീര പറഞ്ഞു.
രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നു, ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്നക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടിവന്നു. ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോള്‍ ആണ് ആ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും 2012ല്‍ രണ്ടാമതും വിവാഹിതയായെന്നും മീര പറയുന്നു.