മോഡേണ്‍ വസ്ത്രമണിഞ്ഞ് ഹോട്ട് ലുക്കില്‍ മീരാ നന്ദന്‍; അശ്ലീല കമന്റുമായി സദാചാരക്കാര്‍
ലാല്‍ജോസ്-ദിലീപ് ചിത്രം മുല്ലയിലൂടെ തനി നാടന്‍ പെണ്‍കുട്ടിയായി കയറിവന്ന താരമാണ് നടി മീരാ നന്ദന്‍. തുടര്‍ന്ന് പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍. അതിനിടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് താരം.
മീരാ നന്ദന്‍ ചില മോഡലിങ്ങ് ഫോട്ടോകള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വെസ്റ്റേണ്‍ കോസ്റ്റ്യൂമിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്. നടിയുടെ ചിത്രത്തിനു ചുവടെ സദാചാര കമന്റുകളുടെ പ്രവാഹമാണ്. പാന്റ് ഇടാന്‍ മറന്നു പോയോ എന്നു തുടങ്ങി നിരവധി അശ്ലീല കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
https://www.instagram.com/p/B0A_7GmhOM_/?utm_source=ig_web_copy_link