അതുവെറും കോമഡിയല്ല… മീന്‍ അവിയല്‍ ശരിക്കുമുണ്ടെന്ന് എന്‍.എസ് മാധവന്‍
അക്കരെ..അക്കരെ…അക്കരെയെന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച സി.ഐ.ഡി കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. 1990 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെയും അമേരിക്കയിലേക്ക് കൊണ്ടുപോവാന്‍ ദാസന്(മോഹന്‍ലാല്‍) വേണ്ടി വിജയന്‍(ശ്രീനിവാസന്‍) പാചകം ചെയ്യുന്ന ഒരു രംഗമുണ്ട്. കഴിക്കാന്‍ മീന്‍വിയല്‍ ഉണ്ടാക്കുന്ന കാര്യം ദാസനോട് വിജയന്‍ പറയുന്ന രംഗം… അന്നുതൊട്ട് മലയാളികള്‍ അന്വേഷിക്കുന്ന ഒരു കാര്യമാണ് മീനവിയല്‍ എന്ന വിഭവം ശരിക്കും ഉണ്ടോയെന്ന്.
എന്നല്‍ അങ്ങനെയൊരു വിഭവം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. നമുക്കെല്ലാം ഈ വിഭവം മറ്റൊരു പേരില്‍ സുപരിചിതമാണ്. നെത്തോലി മീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ‘പീര’ അല്ലെങ്കില്‍ നെത്തോലിപ്പീരയാണ് ഈ മീനവിയല്‍. ട്വിറ്ററിലൂടെയാണ് മീനവിയലിന്റെ ആദ്യകാല റഫറന്‍സ് എന്‍.എസ് മധവന്‍ പുറത്ത് വിട്ടത്. 1957ല്‍ പ്രസിദ്ധീകരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന പുസ്തകത്തിലാണ് എങ്ങനെ മീന്‍ അവിയല്‍ ഉണ്ടാക്കുമെന്ന വിവരണമുള്ളത്.
”അതുണ്ട് മീന്‍ അവിയല്‍. 1957-ല്‍ പ്രസിദ്ധീകരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. (പഴയ കാലത്ത് റെസിപ്പീകളില്‍ അളവ് ചേര്‍ക്കാറില്ല.)’ -റഫറന്‍സ് പുറത്ത് വിട്ട് എന്‍.എസ് മാധവന്‍ ട്വീറ്റില്‍ പറയുന്നു.
https://twitter.com/NSMlive/status/1148226683377291264