KeralaNews

കോട്ടയം മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: കുടുംബകലഹത്തിനിടെ ഭർത്താവ് ഭാര്യയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഭാര്യയെ കൊന്നിട്ടും അരിശം തീരാതെ സ്വന്തം ജനനേന്ദ്രിയവും മുറിച്ചെടുത്തു. കോട്ടയം പുതുപ്പള്ളിയ്ക്കടുത്ത് മീനടം കങ്ങഴക്കുന്നു ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്കാ ണ് സംഭവം. മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസ് (52) ആണ് ഭാര്യ സാറാമ്മ (എൽസി – 52)യെ വെട്ടിക്കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ ജോയിയും സാറാമ്മയും വീടിനുളളിൽവെച്ച് വാക്കേറ്റമുണ്ടായതാണ്. തുടർന്ന് ഉച്ചയോടെ ജോയി വാക്കത്തി ഉപയോഗിച്ച് സാറാമ്മയെ വെട്ടുകയായിരുന്നു. കഴുത്തിലും തലയിലും വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയും പലതവണ വെട്ടേറ്റു. സാറാമ്മയുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാരെ ജോയി കത്തിവീശി ഭയപ്പെടുത്തി ഓടിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പാമ്പാടിയിൽ നിന്ന് വന്ന പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴും ജോയി ഭീകരാന്തരീക്ഷം തുടർന്നു. പൊലീസ് സംഘത്തെയും കത്തി വീശി തുരത്തിയോടിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ സ്വന്തം വൃഷ്ണം ഇയാൾ മുറിച്ചെടുക്കുകയും ചെയ്തു.ഇതോടെ രക്തത്തിൽ കുളിച്ചായി ജോയിയുടെ നിൽപ്പ്. പാമ്പാടി സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തി അതിസാഹസികമായി കീഴ്‌പ്പെടുത്തയ ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയി മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചില്ല. പാമ്പാടി സ്റ്റേഷൻ ഓഫീസർ യു ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രിലേക്കു മാറ്റി. അതേസമയം, ജോയി അപകടനില തരണം ചെയ്തതായാണ് ആശുപത്രിയില്‍ നിന്നും അറിയുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker