ഭർത്താവ് വിദ്യാസാഗറ് വിടപറഞ്ഞിട്ട് വെറും മാസങ്ങൾ മാത്രം , പ്രിയ നടി മീനയുടെ പുതിയ തീരുമാനം കേട്ടോ , മികച്ച തീരുമാനം എന്ന് ആരാധകരും
ചെന്നൈ:മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മീന. മലയാള സിനിമയിൽ ബാലത്താരമായി എത്തിയ മീന പിന്നീട് സിനിമകളിൽ നായികയായി തിളങ്ങി. ഗ്ലാമർ വേഷങ്ങളിലൂടെ മീന മലയാളി പ്രേക്ഷകരുടെ മനം കവർന്നു. ഒരു കാലത്ത് മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലും നല്ല കഥാപാത്രങ്ങൾ ചെയ്ത മീന മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ നടിമാരുടെ നായികയാകാൻ മീനക്ക് കഴിഞ്ഞിട്ടുണ്ട്.
രാക്ഷസരാജാവ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച മീന വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരരാജാവ് മോഹൻ ലാലിന്റെ കൂടെയും സുരേഷ് ഗോപിയുടെ കൂടെയും ജയറാമിന്റെ കൂടെയും എല്ലാം മീന സിനിമകളിൽ തിളങ്ങി. വര്‍ണപ്പകിട്ട് എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കൂടെ അഭിനയിച്ചു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായിട്ട് തന്നെ താരം അഭിനയിച്ചു.
ദേഷ്യക്കാരിയായ അധ്യാപികയുടെ വേഷത്തിലാണ് താരം ആ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ നായകൻ ആയി എത്തിയ ചന്ദ്രോത്സവത്തിൽ ഒരു പാവം കഥാപാത്രമായി താരം എത്തി. മോഹൻലിന്റെ നാട്ടുരാജാവ് എന്ന സിനിമയിൽ മോഹൻലാലിന്റെ പാവം ഉത്തമയായ ഭാര്യായിട്ട് താരം അഭിനയിച്ചു. ഉദയനാണ് താരത്തിലും മോഹൻലാലിൻറെ നായികയായിട്ട് തന്നെ താരം എത്തി.
ജയറാമിന്റെ ഫ്രണ്ട്‌സ് എന്ന സിനിമ ആരാധകർ ഒരിക്കലും മറക്കില്ല. ജയറാമിന്റെ പൊസ്സസ്സീവ് ആയിട്ടുള്ള ഭാര്യയുടെ വേഷമാണ് മീന കൈകാര്യം ചെയ്തത്. മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ കൂടെ ഡ്രീംസ് എന്ന സിനിമയിൽ ഒരു കുസൃതി കഥാപാത്രമായി മീന എത്തി. ശ്രീനിവാസന്റെ ഭാര്യയായി കഥ പറയുമ്പോൾ എന്ന സിനിമയിലെ മീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു പാവം നാട്ടുംപുറക്കാരിയായാണ് താരം എത്തിയത്. മലയാളത്തിനു പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും മീനക്ക് തന്റെ അഭിനയ മികവ് തെളിയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിൽ മോഹൻലാലിന്റെ കൂടെയാണ് മീന കൂടുതലും നായികയായത്. മീന മോഹൻ ലാൽ ജോഡി ആരാധകർക്ക് ഏറെ ഇഷ്ടമായിരിക്കാം.
ചെറിയൊരു ഇടവേളക്ക് ശേഷം മീന മലയാള സിനിമയിൽ തിരിച്ചെത്തിയതും മോഹൻലാലിന്റെ കൂടെ അഭിനയിക്കാനായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 1, ദൃശ്യം 2 സിനിമകളിൽ മീന ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. മോഹൻ ലാലിന്റെ ഭാര്യയായും രണ്ടു പെൺകുട്ടികളുടെ അമ്മയായുമാണ് താരം അഭിനയിച്ചത്. സിനിമകളിൽ പാവം കഥാപാത്രമായും കുസൃതി കഥാപാത്രമായും സീരിയസ് ആയും എല്ലാം മീന എത്തിയിട്ടുണ്ട്.
മീനയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഈ ലോകത്തിന് മാതൃകയായിട്ട് ഈ നടി എത്തിയിരിക്കുന്നു. ലോക അവയവദാന ദിനത്തോടനുബന്ധിച്ചു അവയവദാന സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മീന ഈ കാര്യം അറിയിച്ചത്. ഈ ലോകത്ത് ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. അവയവദാനമാണ് ഈ നന്മ ചെയ്യാൻ ഏറ്റവും നല്ല മാർഗം. ജീവന് വേണ്ടി പോരാടുന്ന പലർക്കും രണ്ടാം ജന്മം നൽകുന്നു. ഇത് ഒരു അനുഗ്രഹമാണ്. താന്‍ ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ്. തന്റെ ഭർത്താവ് വിദ്യാ സാഗര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കെയായിരുന്നു മരിച്ചത്.

ശ്വാസകോശ രോഗിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്നു. കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു – മീന കുറിച്ചു. നിരവധി പേർ മീനയ്ക്ക് ആശംസകൾ നേർന്നു.