KeralaNewsRECENT POSTS
കൊറോണ; ആലപ്പുഴയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു
ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥി ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. 14,480 പേര്‍ക്കു കൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. രോഗം എവിടേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News