തിരുവനന്തപുരം: ശബള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് നടത്തുന്ന പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടു. എന്നിരുന്നാലും ഒപിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ ഏറെ ബുദ്ധിമുട്ടിലായി.
സൂചനാസമരം കൊണ്ടു ഫലമില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണു ഡോക്ടര്‍മാരുടെ സംഘടനയുടെ പദ്ധതി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസ് എന്നിവയ്ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തുമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.