ലോഡ് കയറ്റി അര്‍ദ്ധ സെഞ്ച്വറിയടിച്ച് മേയര്‍ ബ്രോ,തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ശ്രീപദ്മനാഭനെയും വടക്കോട്ടയ്ക്കുമോയെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം:കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിയ്ക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അന്നത്തെ ജില്ലാ കളക്ടര്‍ വാസുകിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നത്. ഇത്തവണ ജില്ലാ കളക്ടര്‍ കൈവിട്ടെങ്കിലും മേയര്‍ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ രാപകലില്ലാത്ത പ്രവര്‍ത്തനമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ കേന്ദ്രമാക്കി നടക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാമ്പില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 45 നുമേല്‍ ലോഡ സാധനസാമഗ്രികികളാണ് മലബാറിലേക്ക് കയറ്റി അയച്ചത്. രാത്രി വൈകുന്നതോടെ അരസെഞ്ച്വറി അടിയ്ക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കോര്‍പറേഷനിലെ ശേഖരണ കേന്ദ്രത്തില്‍ പ്രളയദുരിതാശ്വാസ സാധനങ്ങള്‍ ഇനിയും കയറ്റി അയയ്ക്കാന്‍ ബാക്കിയാണ് രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാന്‍ പരിശ്രമിക്കുകയാണ് മേയര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും ജോലിക്കാരുംടങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരും. സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിറഞ്ഞ് വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ മേയര്‍ക്ക് കരുത്തായി യുവാക്കളടങ്ങുന്ന സംഘം തുടര്‍ച്ചയായി ശേഖരണ പ്രവര്‍ത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏര്‍പ്പെടുന്നുണ്ട്.
അതേസമയം ലോഡുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ മേയര്‍ വി.കെ.പ്രശാന്ത് താരമായി മാറി.നിരവധി ട്രോളുകളും മേയറേപ്പറ്റി വരുന്നുണ്ട്.