കൊച്ചി:ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഇദ്ദേഹം മാതൃഭൂമി ചാനലിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇപ്പോഴിതാ അഭിമുഖം നടത്തിയ അവതാരകക്ക് എതിരെ വിമർശനം ഉന്നയിക്കുകയാണ് ഇദ്ദേഹം. അഭിമുഖത്തിലെ എഡിറ്റ് ചെയ്ത ഒരു ഭാഗം ഇദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരാളെ അഭിമുഖം നടത്തുന്നതിനു മുൻപ് അതിനെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്തിരിക്കണം എന്ന വിമർശനം ആണ് ഇദ്ദേഹം ചെയ്തത് ട്വീറ്റിന് മറുപടികൾ ആയി ലഭിക്കുന്നത്. സിനിമ കാണാതെ യാണോ അതിൻറെ സംവിധായകനെ അഭിമുഖം നടത്തുന്നത് എന്ന വിമർശനമാണ് ഏറ്റവും കൂടുതൽ വരുന്നത്. അഭിമുഖത്തിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്.
ചരിത്രത്തെ സംബന്ധിച്ച് പല വാദങ്ങളും അവതാരക ഉയർത്തി. ഇതിനിടയിലാണ് സിനിമ കണ്ടിരുന്നു എന്ന ചോദ്യത്തിന് ഇവർ ഇല്ല എന്ന് മറുപടി നൽകിയത്. കാശ്മീരിൻ്റേ യഥാർത്ഥ ചരിത്രം വായിച്ചിട്ടുണ്ടോ എന്നും സംവിധായകൻ ചോദിക്കുന്നുണ്ട്. എന്തിനാണ് ഒരു കലാരൂപത്തിൽ കൂടെ വിദ്വേഷം പരത്തുകയും ഭൂതകാലത്തിൽ നിന്നുള്ള ശവക്കുഴികൾ തോണ്ടുകയും ചെയ്യുന്നത് എന്ന് അവതാരക ചോദിച്ചു.
കാശ്മീരും ആയി ബന്ധപ്പെട്ട് ഇറങ്ങിയ എല്ലാ ചിത്രങ്ങളും തീവ്രവാദികളുടെ പ്രവർത്തികൾ ന്യായീകരിക്കുന്നത് ആയിരുന്നു എന്നാണ് ഇദ്ദേഹം മറുപടി നൽകിയത്. പണ്ഡിറ്റുകളുടെ യഥാർത്ഥ വേദന കാണിക്കുന്ന ചിത്രം ആണ് ഇത്. നിങ്ങൾക്ക് സിനിമയെക്കുറിച്ചും കാശ്മീരിനെ ചരിത്രത്തെക്കുറിച്ചും ഒന്നുമറിയില്ല. സിനിമ എന്താണ് പറഞ്ഞതെന്നും നിങ്ങൾക്കറിയില്ല. ഇതൊന്നും അറിയാതെ എങ്ങനെയാണ് നിങ്ങൾ അഭിമുഖം നടത്തുന്നത്. ആഴത്തിൽ ഗവേഷണം നടത്തിയിട്ട് തന്നെയാണ് ഈ ചിത്രം താൻ സംവിധാനം ചെയ്തിരിക്കുന്നത്. തീവ്രവാദത്തെ ന്യായീകരിക്കുന്നത് ഒരു ഭൗതിക പ്രവർത്തിയാണെന്ന് താൻ കരുതുന്നില്ല എന്നും ഇദ്ദേഹം പറഞ്ഞു.
Shame. Basic rule of a journalist is, he / she should have done his homework before writing a story or doing an interview.
How dare she could interview a filmmaker whithout watching his film. It's not easy to talk to learned people like you all do with bluffing politicians. https://t.co/pIgbg16zXh— Rejimon Kuttappan (@rejitweets) April 30, 2022