KeralaNews

‘യുദ്ധാവേശം’ വെട്ടിലാക്കി;മാതൃഭൂമി യുദ്ധദൃശ്യമായി കാണിച്ചത്‌ വീഡിയോ ഗെയിം

കൊച്ചി: ഉക്രെയ്‌നെ റഷ്യ കടന്നാക്രമിച്ച വാർത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ  യുദ്ധദൃശ്യം കാണിച്ച്‌ മാതൃഭൂമി ചാനൽ വെട്ടിലായി. യുദ്ധവാർത്തകൾ നൽകുന്നതിൽ തങ്ങളാണ് മുന്നിലെന്ന്‌ വരുത്താൻ   ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ്‌ ലൈവ്‌ യുദ്ധദൃശ്യമെന്ന്‌ പറഞ്ഞ്‌  മാതൃഭൂമി സംപ്രേക്ഷണം ചെയ്‌തത്‌.  

റഷ്യൻ യുദ്ധവിമാനങ്ങൾ ഉക്രെയ്‌ന്റെ വ്യോമാക്രമണത്തിൽ നിന്നും തലനാരിഴക്ക്‌ രക്ഷപെടുന്നതിന്റെ  ദൃശ്യങ്ങളാണെന്നാണ്‌ അവതാരക പറഞ്ഞത്‌.

2013ൽ ഇറങ്ങിയ വീഡിയോ ഗെയിമിന്റെ  ദൃശ്യങ്ങളാണിതെന്ന്‌ സോഷ്യൽ മീഡിയയിൽ  ഉടനെ വിമർശനവും ട്രോളുകളും നിറഞ്ഞു. ഇതോടെ  ചാനൽ മാപ്പ്‌ പറയുകയായിരുന്നു.
 


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button