NationalNews

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ;മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അ​ഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിലവിൽ, എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button