Uncategorized
സ്ഥാനാർത്ഥി നിർണ്ണയം ആരംഭിച്ചതോടെ മുസ്ലിം ലീഗിൽ നിന്നും കൂട്ട രാജി
മലപ്പുറം ; മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്ലിം ലീഗിൽ കൂട്ടരാജി. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചത്.
മലപ്പുറം ജില്ലായിലെ മുസ്ലിം ലീഗിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തെട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാർഡുകളിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നവരുടെ കൂട്ടരാജി. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാർത്ഥി നിർണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിക്ക് കാരണം. രാജിവച്ചവരിൽ പ്രമുഖരും ഉണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News