കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരക്കാതെ പുറത്തിറങ്ങിയാല്‍ കേസെടുക്കും
കൊച്ചി: കൊച്ചിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി എറണാകുളം റൂറല്‍ പോലീസ്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം.
കൊച്ചിയില്‍ നിലവില്‍ കൊവിഡ് പോസിറ്റീവായി രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എന്നിരുന്നാലും കൊച്ചിയില്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങളുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.
എറണാകുളം ജില്ലയിലെ ഹോട്ട് സ്പോട്ടായ കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തിന്റേയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. ഈ രണ്ട് പ്രദേശങ്ങളുടേയും അതിര്‍ത്തികള്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അടയ്ക്കാനാണ് നിര്‍ദേശം.
അതേസമയം, ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.