News
ചൊവ്വ ഭൂമിയുടെ അരികിലേക്കെത്തുന്നു
കണ്ണൂര്‍: ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുന്നു. ഒക്ടോബര്‍ ആറിനാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുക്കുക. പലര്‍ച്ചെ അഞ്ച് വരെ കാണാന്‍ സാധിക്കും. ഭൂമിയില്‍ നിന്ന് 6,21,70,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക.
ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.
ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാന്‍ കഴിയും. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News