കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയ്ക്കും കിട്ടിയത് എട്ടിന്റെ പണി
മാന്നാര്‍: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയില്‍ ചൈന്നയില്‍ പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് ഒളിച്ചോടിയത്.
കഴിഞ്ഞ 12-ാം തീയതിയാണ് ഇരുവരും മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. തമിഴ്നാട്, എരുമേലി, റാന്നി എന്നിവിടങ്ങളില്‍ കമിതാക്കള്‍ ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇരുവരെയും ചെന്നെയില്‍ നിന്ന് പിടികൂടിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ദിലീപ് കുമാറാണ് പരാതി നല്‍കിയത്.
മൂന്നു കുട്ടികളുടെ അച്ഛനാണ് ശബരി. ഇയാള്‍ ബുധനൂരിലെ ഓട്ടോ ഡ്രൈവറാണ്. അര്‍ച്ചനയ്ക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശബരിക്കെതിരെയും ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു